ന്യൂഡല്‍ഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് ഇനിമുതല്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഉപഭോക്താവിനു താല്‍പര്യമുണ്ടെങ്കില്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതിയെന്നും എത്രയാണ് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശവും ഉപഭോക്താവിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഹോട്ടലുകള്‍ നിര്‍ബന്ധിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍, ഉപഭോക്തൃ കോടതികളില്‍ പരാതിപ്പെടുവാനുള്ള അവകാശവും ഇനി ഉപഭോക്താവിന് ഉണ്ടായിരിക്കുമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സര്‍വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്നും സേവനത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ലെങ്കില്‍ അത് നല്‍കേണ്ടതില്ല എന്നും വ്യക്തമാക്കി ബോര്‍ഡ് വയ്ക്കണമെന്നും നിർദേശമുണ്ട്.
Post Your Comments