Nattuvartha

കളംപാട്ടിലെ ജനകീയ മുഖൻ – കടന്നമണ്ണ ശ്രീനിവാസൻ

അങ്ങാടിപ്പുറം : കേരളത്തിൻ്റെ അനുഷ്ഠാന കലകളിൽ പരമപ്രധാനമായ കളംപാട്ട് ജന്മനിയോഗമായി അനുവർത്തിച്ചു വരുകയാണ് മങ്കട കടന്നമണ്ണ സ്വദേശി ശ്രീനിവാസൻ. ക്ഷേത്രങ്ങൾ, മനകൾ, കോവിലകങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജനവിഭാഗമായ കല്ലാറ്റ് കറുപ്പ് ഭഗവത് പ്രീതിക്കുവേണ്ടി നടത്തി വരുന്ന കളംപാട്ട്, ഒരു ക്ഷേത്ര നിർമ്മാണം നടത്തി ദേവ പ്രതിഷ്ഠ നടത്തി പൂജാതി കർമ്മങ്ങൾ ചെയ്താൽ ലഭിക്കുന്ന പുണ്യമാണ് ലഭിക്കുന്നത്. പ്രകൃതിദത്തമായ പഞ്ചവർണ്ണ പൊടികളാൽ ദേവീദേവന്മാരുടെ കമനീയ രൂപം പ്രത്യേകം ഉപകരണങ്ങളൊന്നും ഇല്ലാതെ വലതു കൈയുടെ രണ്ട് വിരലുകൾ കൊണ്ട് മാത്രം വരച്ച് പൂജ ചെയ്ത് , പാട്ടു പാടി സ്തുതിച്ച്, ബലി നല്കി സന്തോഷിപ്പിക്കുന്നതാണ് കളംപാട്ടിൻ്റെ ഇതിവൃത്തം. ക്ഷേത്രോത്സവങ്ങൾ, താലപ്പൊലികൾ എന്നിവക്ക് മുന്നോടിയായിട്ടാണ് കളം പാട്ടുകൾ നടക്കുന്നത്. 22 വർഷത്തോളമായി കളംപാട്ട് രംഗത്തെ സജീവ സാന്നിധ്യമാണ് കടന്നമണ്ണ ശ്രീനിവാസൻ. 4 വയസ്സു മുതൽ അച്ഛച്ഛൻ കടന്നമണ്ണ നാരായണ കുറുപ്പിൽ നിന്ന് പാട്ടും, അച്ഛൻ നാരായണൻകുട്ടിയിൽ നിന്ന് കളമെഴുത്തും സ്വായത്തമാക്കി ഏഴാം വയസ്സിൽ അരങ്ങേറ്റം നടത്തി.

വള്ളുവനാട്ടിലെ കോവിലകങ്ങളിലും, മനകളിലും, പ്രധാന ക്ഷേത്രങ്ങളിലും കളംപാട്ട് അടിയന്തിര സ്ഥാനമുള്ള ശ്രീനിവാസൻ കളംപാട്ടിനെ ക്ഷേത്ര ചുവരുകളിൽ നിന്ന് പുറത്ത് കൊണ്ടുവന്ന് അനുഷ്ഠാനത കൈവിടാതെ ജനകീയമാക്കുന്ന ഒരു പ്രവർത്തി കൂടി ചെയ്ത് വരുന്നു. കളമെഴുത്ത് ജാതിമത വ്യത്യാസം കൂടാതെ ജനങ്ങൾക്ക് കണ്ട് അറിഞ്ഞ് മനസ്സിലാക്കാൻ വേണ്ടി സ്കൂൾ കോളേജ് വിഭാഗങ്ങളിൽ ശില്ലശാല നടത്തിയാണ് ശ്രദ്ധേയനാകുന്നത്. മലപ്പുറം ജില്ലയിലെ 17 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശില്പശാലയോടു കൂടി 45000 ൽ അധികം പുതുതലമുറയിലെ കുട്ടികൾക്ക് കളംപാട്ടിനെ പരിചയപെടുത്താൻ സാധിച്ചതായി ശ്രീനിവാസൻ പറയുന്നു. ദൃശ്യമാധ്യമങ്ങളും, പത്രമാധ്യമങ്ങളും തന്നെ ഈ പ്രവർത്തനങ്ങളിൽ വളരെയധികം സഹായകരായിട്ടുണ്ടെന്നും അദ്ദേഹം താത്പര്യത്തോടെ പറയുന്നു. കടന്നമണ്ണ ഉണ്ണിയനുജൻ രാജ, മുൻ കുളത്തൂർ തമ്പുരാട്ടി, ഗുരുവായൂർ ചോറ്റാനിക്കര ക്ഷേത്രം മേൽശാന്തി എന്നിവരും, മലപ്പുറം ഹൈന്ദവ നവോത്ഥാന സഭ, കൊളത്തൂർ വിവ കൾച്ചറൽ ഫോറം, പെരിന്തൽമണ്ണ ഗേൾസ് ഹയർ സെക്കൻ്ററി വിഭാഗം എന്നീ സ്ഥാപനങ്ങളും അനുഗ്രഹീതനായ ഈ ക്ഷേത്ര കലാകാരനെ ഉപഹാരം നല്കി ആദരിച്ചിട്ടുണ്ട് .

വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button