ഇടുക്കി: സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ ഭീമന്‍ കുരിശ് നീക്കം ചെയ്ത സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. ഇന്ന് വൈകിട്ടോടെയാണ് അവിടെ അഞ്ചടി ഉയരമുള്ള മരക്കുരിശ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശ് സ്ഥാപിച്ചതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് വക്താക്കള്‍ വ്യക്തമാക്കി.
മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തി ചോലയിലെ ഭൂമി കൈയ്യേറി സ്ഥാപിച്ചിരുന്ന ഭീമന്‍ കുരിശ് പൊളിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായി. കുരിശ് പൊളിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. ഈ വിവാദം കെട്ടടങ്ങും മുൻപെയാണ് പാപ്പാത്തി ചോലയിൽ വീണ്ടും കുരിശ് സ്ഥാപിച്ചിരിക്കുന്നത്.
Post Your Comments