KeralaLatest NewsNews

മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് കുമ്മനം

ഡൽഹി: പാപ്പത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതിയോട് വിയോജിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. കയ്യേറ്റക്കാരുടെ താല്‍പര്യങ്ങളെ മുഖ്യമന്ത്രി പിന്തുണച്ചത് ഉത്കണ്ഠാജനകമാണ്.

സുന്നി വിഭാഗത്തിന്റെ തിരുശേകം ബോഡി വേസ്റ്റ് എന്ന് പറഞ്ഞ് അപമാനിക്കുകയും ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ കെട്ടി ആണി തറച്ച് കൊണ്ടുപോയപ്പോഴും മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടൂപോയപ്പോഴും ഒന്നും തോന്നാതിരുന്ന വികാരം ഇപ്പോള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ വികാര വിക്ഷോഭം ഉണ്ടായത്. ക്രൈസ്തവ സഭകളും മേലധ്യക്ഷന്മാരും സര്‍ക്കാര്‍ നടപടിയോട് യോജിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് എതിര്‍ അഭിപ്രായമെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് സ്പിരിറ്റ് ഇന്‍ ജീസസ്എന്ന സംഘടനയോടുള്ള ബന്ധമെന്താണ്. ജനങ്ങള്‍ക്ക് അദ്ദേഹത്തിന് ആ സംഘടനയുമായുള്ള ഇടപാട് എന്താണെന്ന് അറിയാന്‍ അവകാശമുണ്ട്. കയ്യേറ്റക്കാരെ ന്യായീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി തിരുത്താന്‍ തയ്യാറാകണം. ദേശദ്രോഹ നടപടി എന്ന നിലയ്ക്ക് ജനങ്ങളോടുള്ള വെല്ലുവിളി എന്ന നിലയിലാണ് ബി.ജെ.പി കയ്യേറ്റങ്ങളെ കാണുന്നത്.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയെ മാധവ ദവെയെ കണ്ട് നിവേദനം നല്‍കും. കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടും. കേന്ദ്രസംഘം എത്തണമെന്ന് ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button