Latest NewsKeralaIndia

ഹിന്ദു ഹെൽപ് ലൈൻ മഹാസമ്മേളനത്തിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു

കൊച്ചി : ഹിന്ദു ഹെൽപ് ലൈൻ മഹാസമ്മേളനത്തിന് കൊച്ചിയിൽ വേദിയൊരുങ്ങുന്നു. ഹോട്ടൽ സരോവരത്തിൽ വെച്ച് നാളെയും, മറ്റെന്നാളുമായാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെൽപ് ലൈൻ അഖില   ഭാരതീയ പ്രതിനിധി സഭയും,പൊതു സമ്മേളനവും നടക്കുക. വിഎച്ച്പി അദ്ധ്യക്ഷൻ പ്രവീൺ തൊഗാഡിയ, ഹിന്ദു ഹെൽപ് ലൈൻ ദേശീയ പ്രസിഡന്റ് രഞ്ജിത്ത് നാഥു, കേരളാ കോ – ഓർഡിനേറ്റർ പ്രതീഷ് വിശ്വനാഥ് എന്നിവർ പങ്കെടുക്കും. വരുന്ന 23നു എറണാകുളം ശിവക്ഷേത്ര മൈതാനിയിലായിരിക്കും പൊതു സമ്മേളനം നടക്കുക.

ഒരു പിടി അരി,ബ്ലഡ് ഫോർ ഇന്ത്യ, ഹിന്ദുക്കളെ മതം മാറ്റുന്നത് തടയാൻ വില്ലേജ് തല സ്‌ക്വാഡ്, 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള ഹിന്ദു യുവ കെയർ പദ്ധതി, ഹൃദ്രോഗം ബാധിച്ച കുട്ടികൾക്കായുള്ള ഹൃദയപൂർവ്വം സൗജന്യ ശസ്ത്രക്രിയാ പദ്ധതി തുടങ്ങിയവയുടെ ഉദ്‌ഘാടനം പ്രവീൺ തൊഗാഡിയ നിർവഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button