വരുന്നു പറക്കും കാറുകള്‍. സ്ലോവാക്യാ ആസ്ഥാനമായുള്ള എയറോ മൊബിൽ കമ്പനിയാണ് വ്യാവസായികമായി കാർ നിർമിക്കുന്നത്. കണ്ണുനീർത്തുള്ളിയുടെ രൂപത്തിലാണ് കാർ നിർമിക്കുന്നത്. പറക്കും കാറുകൾ 2020തോടെ പുറത്തിറങ്ങും.
കാർ ഉടമകൾക്കു ഡ്രൈവിംഗ് ലൈസൻസിനു പുറമേ വിമാനം പറത്തുന്നതിനുള്ള ലൈസൻസ് കൂടി വേണം. വാഹനം ബുക്ക് ചെയ്തു തുടങ്ങാമെന്നും ഉപഭോക്താകൾക്കു വാഹനം കൈമാറുന്നത് എല്ലാ ഗതാഗത ചട്ടങ്ങളും പാലിച്ചാണെന്നും കമ്പനി അറിയിച്ചു.
റോഡിലൂടെ ഓടുന്ന കാർ മൂന്ന് മിനിറ്റിനുള്ളിൽ പറക്കാൻ യോഗ്യമാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് കാർ നിർമിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ആദ്യ ഘടത്തിൽ 500 കാറുകൾ നിർമിക്കുവാനാണ് പദ്ധതി. പത്ത് ലക്ഷം മുതൽ 10.61 ലക്ഷം യുഎസ് ഡോളറാണ് കാറുകൾക്കു വില വരുന്നത്.
Post Your Comments