Latest NewsIndia

ഐഎഎസ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത് രാജ് നാഥ് സിങ്

ന്യൂഡല്‍ഹി : ഐഎഎസ് ഉദ്യോഗസ്ഥരെ താക്കീത് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. സിവില്‍ സര്‍വീസ് ഡേ ഉദ്ഘാടനം കൃത്യസമയത്ത് ആരംഭിക്കാന്‍ കഴിയാത്തതിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി താക്കീത് ചെയ്തത്. ആഭ്യന്തരമന്ത്രിക്ക് പുറമേ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങാണ് 12 മിനിട്ട് വൈകി ആരംഭിച്ചത്.

രാവിലെ 9.45 ന് പരിപാടി തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. അതിനാല്‍ ഞാന്‍ അഞ്ചു മിനിട്ട് നേരത്തെ സ്ഥലത്ത് എത്തിയെന്നും എന്നാല്‍, 12 മിനിട്ട് താമസിച്ചാണ് പരിപാടി ആരംഭിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പരിപാടി താമസിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍, കൃത്യസമയത്ത് ആരംഭിക്കുന്നതിന് കുറച്ച് കാര്യങ്ങള്‍ മതി. ഇന്നത്തെ സംഭവത്തെ കുറിച്ച് എല്ലാവരും ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button