കൊച്ചി: പാകിസ്ഥാന്റെ ദേശീയ പക്ഷിയെ കൈവശം വെച്ച നെടുമ്പാശേരി സ്വദേശിനിയെ പിടികൂടി. പക്ഷിയെ വില്‍ക്കാന്‍ വച്ചതിനാണ് കൊച്ചിയിലെ വീട്ടമ്മ സുമി പിടിയിലായത്. ഹിമാലയത്തില്‍ പോലും ആപൂര്‍വ്വമായി കാണപ്പെടുന്ന ചുക്കര്‍ പാട്രിജ പക്ഷികളെയാണ് കൊച്ചിയിലെ വീട്ടില്‍ കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. സുമിയെ അറസ്റ്റ് ചെയ്തത്. എസ്പി.സി.എ. സംഘവും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന ചുക്കര്‍ പാട്രിജ പക്ഷികള്‍ അപൂര്‍വ്വമായി മാത്രമാണ് കാണപ്പെടുന്നത്. പൊതുവേ തണുത്ത കാലാവസ്ഥയില്‍ കാണപ്പെടുന്ന ഇവയുടെ വാസ സ്ഥലം പ്രധാനമായും ഹിമാലയന്‍ മലനിരകളാണ്.
വിപണയില്‍ 25,000 രൂപ വരെ വില ഇതിനുണ്ട്. 15 പക്ഷികളെയാണ് കണ്ടെത്തിയത്. ഇത്തരം അപൂര്‍വ്വ പക്ഷികളുടെ മുട്ടകള്‍ നാട്ടിലെത്തിച്ച് വിരിയിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന ഇന്‍ക്യുബേറ്ററില്‍ നിന്ന് ചുക്കര്‍ പാട്രിജ് പക്ഷികളുടെ മുട്ടകളും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് പക്ഷികളെ വാങ്ങിയതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടികൂടിയ പക്ഷികളും മുട്ടകളും ഹിമാലയന്‍ നിരകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി.സി.എ. സംഘം അറിയിച്ചു.
Post Your Comments