ന്യൂഡൽഹി: വിവാദ പ്രസ്താവനകളും പോസ്റ്റുകളുമായി എന്നും വിവാദ നായകനായ ജസ്റ്റീസ് മാർകണ്ഡേയ കട്ജു അടുത്ത വിവാദവുമായി രംഗത്ത്. ഇസ്ലാമിനെ കുറിച്ച് ഫെയ്‌സ് ബുക്കിൽ വിവാദ പ്രസ്താവനയാണ് കട്‌ജു നടത്തിയിരിക്കുന്നത്.ലോകത്ത് രണ്ട് തരത്തിലെ ഇസ്ലാമുണ്ടെന്നും. അതിൽ ഒന്ന് കിരാതവും ഭ്രാന്ത് പിടിച്ചതുമാണെന്നും,ഇതിനെ ലോകത്ത് നിന്ന് തൂത്തെറിയണമെന്നുമാണ് കട്ജുവിന്റെ പോസ്റ്റ്.
രണ്ടാമത്തേത് മനുഷ്യത്വവും സഹിഷ്ണതയുമുള്ളതാണെന്നും കട്‌ജു പറയുന്നു.ആദ്യത്തെ കിരാതവും ഭ്രാന്ത് പിടിച്ചതുമായ ഇസ്ളാം സലഫി ഇസ്‌ലാമാണെന്നും രണ്ടാമത്തേത് സൂഫി ഇസ്ളാം മനുഷ്യത്വമുള്ളതാണെന്നും അതിനെ കട്‌ജു പുകഴ്ത്തുകയും ചെയ്യുന്നു.ഇതിനകം തന്നെ പോസ്റ്റ് വിവാദമാകുകയും നിരവധി വിമർശനങ്ങൾ പോസ്റ്റിന്റെ താഴെ വരികയും ചെയ്തു.
ഇസ്ലാമിനെ പുകഴത്തുകയും വിമർശിക്കുയും ചെയ്യുന്ന പോസ്റ്റിൽ പരിഹാസവും പുകഴ്ത്തലും വേണ്ടുവോളമുണ്ട്.പല സാമൂഹിക പ്രശ്‌നങ്ങളിലും ഫെയ്‌സ് ബുക്കിലൂടെ സംവദിക്കുന്നത് കട്ജുവിന്റെ രീതിയാണ്.വളരെ ചെറുതാണ് ഇപ്പോഴത്തെ പോസ്‌റ്റെങ്കിലും ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Leave a Comment