Latest News

മൂന്നാമതൊരാള്‍കൂടി ജീവിതത്തിലേക്ക് വന്നതോടെ താളപ്പിഴകള്‍, ഒടുവില്‍ കുഞ്ഞിനെ ദത്ത് നല്‍കി, എന്നിട്ടും ജീവിതത്തില്‍ നിന്ന് വിട്ടൊഴിയാതെ ദുരിതങ്ങള്‍ ; കുറിപ്പ് വൈറലാകുന്നു

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലേക്ക് ഒരു കുഞ്ഞ് കൂടി കടന്നു വന്നതോടെയാണ് ഈ കുടുംബത്തില്‍ കടുത്ത പ്രതിസന്ധികള്‍ തുടങ്ങുന്നത്. മൂന്നാമത്തെ കുഞ്ഞുണ്ടായതോടെ കുടുംബത്തിന്റെ ചിലവുകള്‍ വര്‍ധിച്ചു. ഇവരുടെ പട്ടിണിയും ദാരിദ്ര്യവും കണ്ട് അമ്മായി അമ്മയാണ് ആ കുഞ്ഞിനെ ദത്തെടുക്കാമെന്ന് പറയുന്നത്. ഒടുവില്‍ ദത്ത് നല്‍കിയിട്ടും ഈ കുടുംബത്തിന് കണ്ണീരുണങ്ങിയില്ല. ഏറെ വൈകും മുമ്പ് അവര്‍ അറിഞ്ഞു അവന്‍ കാന്‍സര്‍ രോഗത്തിനടിമയാണെന്ന് ഇപ്പോള്‍ ഈ കുടുംബം കണ്ണീരോടെ താക്കിരിക്കികയാണ് ഇവന്റെ തിരിച്ചു വരവിനായി.

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ

പ്യൂണ്‍ ആയിരുന്നു ഞാന്‍. രണ്ട് കുട്ടികളെയും നോക്കിയിരുന്നത് ഭാര്യയാണ്. വളരെ ലളിതമായ ജീവിതമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ കുട്ടി ജനിച്ചതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ചിലവ് വര്‍ധിച്ചു, എന്റെ തുച്ഛമായ ശമ്പളം ഞങ്ങള്‍ക്ക് അഞ്ച് പേര്‍ക്കും തികയില്ലായിരുന്നു. ഒരു നേരത്തെ ഭക്ഷണം മര്യാദക്ക് കഴിക്കാനില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥ.

അപ്പോഴാണ് മൂന്നാമത്തെ കുഞ്ഞിനെ ദത്തെടുക്കാമെന്ന് അമ്മായിയമ്മ പറയുന്നത്. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിഞ്ഞുകൊണ്ടാണ് അവരങ്ങനെയൊരു കാര്യം പറഞ്ഞത്. ഞങ്ങള്‍ക്ക് ദുരിതപൂര്‍ണമായ ജീവിതം മടുത്തിരുന്നു. അതിനാല്‍ കുഞ്ഞിനെ അമ്മായിഅമ്മക്ക് നല്‍കി. മറ്റൊരു നഗരത്തിലേക്ക് അവന്‍ മാറി. വര്‍ഷത്തില്‍ മൂന്നോ നാലോ തവണയോ മാത്രം കാണും. എന്റെ ഹൃദയം തകര്‍ന്നാണ് ഞാനാ തീരുമാനം എടുത്തത്.

അവന്‍ സന്തോഷവാനായിരുന്നു. ഒന്നിനെപ്പറ്റിയും പരാതിയില്ലായിരുന്നു അവന്. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ പണം മിച്ചം പിടിച്ചുകൊണ്ടിരുന്നു. അവനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു. അവന് നാല് വയസ്സുള്ളപ്പോള്‍ ശക്തമായ പനി പിടിപെട്ടു. രക്തം ടെസ്റ്റ് ചെയ്തപ്പോള്‍ അവന് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞു. രക്താര്‍ബുദം.

ചികിത്സയാരംഭിച്ചു. ജോലി ഉപേക്ഷിച്ച് അവനെ ശുശ്രൂഷിക്കലായി എന്റെ ജോലി. ഹോസ്പിറ്റല്‍ ബില്ല് കൂടിക്കൊണ്ടിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹായിച്ചുകൊണ്ടിരുന്നു. ഒന്നരവര്‍ഷത്തിന് ശേഷം അവന്റെ അസുഖം ഭേദമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹോസ്പിറ്റല്‍ വിട്ടശേഷം അവന് വീണ്ടും പനി പിടിച്ചു. 107 ഡിഗ്രി പനിയുമായി അവനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഗ്വില്ലന്‍ബെയ്ര്‍ സിന്‍ഡ്രോം ആണെന്ന് കണ്ടെത്തി. ശരീരം തളര്‍ന്നുപോയതിനെത്തുടര്‍ന്ന് അവനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

എന്റെ കയ്യില്‍ പണമില്ലായിരുന്നു, ആരോടും സഹായം ചോദിക്കാന്‍ കഴിയാത്ത അവസ്ഥ. വീട് വില്‍ക്കേണ്ട അവസ്ഥ. ജോലിക്ക് പോയി വരുമാനമുണ്ടാക്കേണ്ടി വന്നു എനിക്ക്. മാസങ്ങളായി പണമില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇപ്പോഴും അവന്‍ വെന്റിലേറ്ററിലാണ്, ചികിത്സ അടിയന്തരമായി വേണം. ഹോസ്പിറ്റല്‍ ബില്ലുകളെല്ലാം അടച്ചുതീര്‍ക്കണം. എങ്കിലേ തുടര്‍ ചികിത്സകള്‍ നടത്താന്‍ കഴിയൂ.

അവന് ഇതുവരെ അവന്റെ മാതാപിതാക്കള്‍ക്കൊപ്പം നിന്നിട്ടില്ല അവന്‍. പണം ലഭിച്ച്, അവന്റെ ചികിത്സ നടത്തിയിട്ട് വേണം ഞങ്ങള്‍ക്കവനെ വീട്ടില്‍ കൊണ്ടുപോകാന്‍. അത് നടപ്പാക്കാനുള്ള ഓട്ടത്തിലാണ് ഞാന്‍”- കുറിപ്പ് പറയുന്നു.

https://www.facebook.com/humansofbombay/posts/1140587692816873

shortlink

Related Articles

Post Your Comments

Related Articles


Back to top button