ഹൈദരാബാദ് : വിമാനത്താവളം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. സാമ്പത്തിക പ്രയാസം മൂലം പെണ്‍സുഹൃത്തിനൊപ്പം യാത്രഒഴിവാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്റായ 32കാരന്‍ വാഷിം ചൗധരിയാണ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ ഹൈദരാബാദ് സ്വദേശിയാണ്. ചെന്നൈയില്‍ താമസിക്കുന്ന പെണ്‍ സുഹൃത്തിന് മുംബൈ -ഗോവ ട്രിപ്പിന് പോകണം. കൂടെ ചെല്ലാന്‍ ചൗധരിയോട് ആവശ്യപ്പെട്ടു. ചൗധരിക്ക് സാമ്പത്തിക പ്രയാസം. അത് സുഹൃത്തിനോട് പറയാനും പറ്റില്ല. ട്രിപ്പ് ഒഴിവാക്കാന്‍ പലവിധത്തില്‍ ആവശ്യപ്പെട്ടു. അവള്‍ വഴങ്ങിയില്ല. പെണ്‍സുഹൃത്തിനെ പിണക്കാതെ ട്രിപ്പ് ഒഴിവാക്കാന്‍ എന്തു ചെയ്യും എന്ന ആലോചനയാണ് വാംഷി ചൗധരിയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.
തുടര്‍ന്ന് ഏപ്രില്‍ 16ന് മുംബൈ ഡി.സി.പിക്ക് ഹൈദരാബാദില്‍ നിന്ന് ഒരു ഇ മെയില്‍ സന്ദേശം ലഭിച്ചു. മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ ഒരേ സമയം ഹൈജാക്ക് ചെയ്യപ്പെടുമെന്നായിരുന്നു സന്ദേശം. വിവരം ലഭിച്ച ഉടന്‍ പൊലീസ് വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ശേഷം സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് പൊലീസ് ചെന്നെത്തിയത് ഹൈദരാബാദ് എസ്.ആര്‍ നഗറിലെ ഒരു ഇന്റര്‍നെറ്റ്കഫെയില്‍ എത്തി. അവിടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചൗധരി പൊലീസ് പിടിയിലായത്.
ചോദ്യം ചെയ്യലില്‍ വാഷിം ചൗധരി നല്‍കിയ മൊഴി കേട്ട് കൗതുകം പൂണ്ടിരിക്കുകയാണ് പൊലീസ്. ഹൈജാക്ക് ഭീഷണിയുള്ളതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് പറഞ്ഞ് ട്രിപ്പ് ഒഴിവാക്കാമെന്നതായിരുന്നു കണക്കുകൂട്ടല്‍. സംഭവം ഏറ്റെങ്കിലും അടുത്ത നിമിഷം പൊലീസ് വീട്ടിലെത്തി, ചൗധരിയെ അറസ്റ്റ് ചെയ്തു. ചൗധരിയുടെ പേരില്‍ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്.
Post Your Comments