Latest NewsNewsIndia

യോഗിയുടെ മികച്ച ഭരണത്തില്‍ മുന്നേറി ഉത്തര്‍പ്രദേശ് : ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി വീണ്ടും യോഗി ആദിത്യനാഥ്

ലക്നൗ: യോഗിയുടെ മികച്ച ഭരണത്തില്‍ മുന്നേറി ഉത്തര്‍പ്രദേശ് : ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടിയുമായി വീണ്ടും യോഗി ആദിത്യനാഥ്. .

ആരാധനാലയങ്ങള്‍ക്കു സമീപം സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള സുപ്രധാന തീരുമാനം എടുത്ത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ക്ക് സമീപം മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.

എക്സൈസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് യോഗി ആദിത്യനാഥ് ഈ നിര്‍ദ്ദേശം നല്കിയത്. ആരാധനാലയങ്ങള്‍ക്ക് സമീപം പൂര്‍ണമായും മദ്യം നിരോധിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ദേശീയപാതയ്ക്ക് സമീപത്തു നിന്നും നീക്കം ചെയ്യാനുള്ളത് 8544 മദ്യശാലകള്‍ ആണ്. സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും സമീപത്തുനിന്നും കൃത്യമായ അകലത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ മാത്രം തുറന്നാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, കൃഷ്ണന്റെ ജന്മസ്ഥലമായ മഥുര, അലഹബാദിലെ ത്രിവേണി സംഗമം എന്നിവിടങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യം പൂര്‍ണമായി നിരോധിക്കണമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button