കാത്തിരിപ്പിന് വിരാമം കുറിച്ച് ഷവോമി മി 6 ബീജിങ്ങില്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ ഐഫോണ്‍ 7, സാംസങ് ഗ്യാല്കസി എസ്8, എല്‍ജി ജി6 എന്നിവയ്ക്കുളള ഷവോമിയുടെ മറുപടിയായാണ് മി 6നെ ടെക് ലോകം വിലയിരുത്തുന്നത്. മി 6 പ്ലസും മി മാക്‌സ് 2വും ഷവോമി ഇന്ന് അവതരിപ്പിക്കും.
ആറ് ജിബി റാമോടെ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റിലാണ് ഫോണ്‍. 5.15 ഇഞ്ച് ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫോര്‍ സൈഡഡ് കര്‍വ്ഡ് ഗ്ലാസ് ഡിസൈനോടെ മെറ്റല്‍ ബോഡി, അനാകര്‍ഷണമായ ഹമ്പ് ഒഴിവാക്കിയുള്ള ഡ്യുവല്‍ ക്യാമറ എന്നിവ മി 6ന്റെ സവിശേഷതകളാണ്. 4കെ വീഡിയോ റെക്കോര്‍ഡിങ് സപ്പോര്‍ട്ട് ചെയ്യുന്ന 12 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് ഷവോമി 6 പ്രവര്‍ത്തിക്കുക. 64 ജിബി, 128 ജിബി വേരിയന്റുകളിലെത്തുന്ന ഫോണിന് യഥാക്രമം യഥാക്രമം 20,500 രൂപയും 24,300 രൂപയുമാണ് വില.
Post Your Comments