ന്യൂഡല്‍ഹി : ഉമാ ഭാരതി കേന്ദ്രമന്ത്രി സ്ഥാനത്തില്‍ തുടരരുതെന്ന് പ്രതിപക്ഷം. 25 വര്‍ഷം മുന്‍പ് നടന്ന അയോദ്ധ്യയിലെ തര്‍ക്കമന്ദിരമായ ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റിയതിലെ ഗൂഡാലോചന കേസ് നില നില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം രാജി ആവിശ്യപ്പെട്ടത്.
അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഉമാഭാരതിക്കുമെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. സി ബി ഐയുടെ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. അദ്വാനിയടക്കം 13 പേര്‍ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. മുന്‍പുണ്ടായിരുന്ന അലഹബാദ് കോടതി വിധി റദ്ദാക്കുകയും ചെയ്തു.
Post Your Comments