ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്ക് സമീപത്തേക്ക് നിരവധി ഭീകരരെ പാകിസ്ഥാന്‍ എത്തിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സൈനികോദ്യോഗസ്ഥരില്‍ നിന്നും അതിര്‍ത്തി രക്ഷാസേനയില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. നിരവധി ഭീകരര്‍ നിയന്ത്രണരേഖയ്ക്കപ്പുറം ഉണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ഇവരുടെ നീക്കങ്ങള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യ പെട്ടെന്ന് ഈ പ്രവര്‍ത്തനം തിരിച്ചറിയാതിരിക്കാനുള്ള തന്ത്രത്തിന്റ ഭാഗമായിട്ടാണ് നേരിട്ട് രംഗത്തിറങ്ങാതെ ഭീകരര്‍ മറഞ്ഞുനില്‍ക്കുന്നത്. റിപ്പോർട്ടിനെ തുടര്‍ന്ന് നുഴഞ്ഞുകയറ്റം തടയാനുള്ള പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് ബിഎസ്എഫ്. ഏപ്രില്‍ 10 ന് കുപ്വാര സെക്ടറില്‍ നാല് ഭീകരരേയാണ് സൈന്യം നുഴഞ്ഞുകയറ്റത്തിനിടെ വെടിവെച്ചുകൊന്നത്.
മുമ്പുനടന്നതിനേക്കാള്‍ മുന്ന് മടങ്ങ് വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ ഉണ്ടായതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 2016 ൽ 364 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നിട്ടുള്ളതെന്നും 2015 ല്‍ ഇത് 121 മാത്രമായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലത്തിന്റെ കണക്കുകള്‍ പറയുന്നു.
Post Your Comments