മുംബൈ: മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാനൊരുങ്ങി കിയാ മോട്ടോഴ്സ്. ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയാ മോട്ടോഴ്സ് ഹൈദരാബാദിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണൊരുങ്ങുന്നത്. ആന്ധ്രാപ്രദേശിലെ അന്തപുർ ജില്ലയിൽ സ്ഥലം വാങ്ങാനുള്ള നടപടികൾ കമ്പനി തുടങ്ങി കഴിഞ്ഞു. ഇവിടെ ആരംഭിക്കുന്ന കാർ നിർമാണ യൂണിറ്റിനായി 160 കോടി ഡോളർ (10,300 കോടി രൂപ) രണ്ടു ഘട്ടമായി നിക്ഷേപിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ 6000 കോടി രൂപ നിക്ഷേപിക്കും. വർഷം മൂന്നു ലക്ഷം കാറുകൾ നിർമിക്കാവുന്ന യൂണിറ്റാണ് ഇവിടെ ഒരുക്കുക ഇതിനായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ എല്ലാ പിന്തുണയും തങ്ങൾക്കുണ്ടെന്ന് കിയാ അധികൃതർ പറയുന്നു. പ്രത്യേക കേസായി പരിഗണിച്ച് ഏക്കറിന് 10.5 ലക്ഷം രൂപയ്ക്ക് 600 ഏക്കർ സ്ഥലമാണ് കാർ നിർമാണ യൂണിറ്റ് തുടങ്ങുന്നതിനായി ആന്ധ്ര സർക്കാർ കിയക്ക് കൈ മാറുക.
Post Your Comments