KeralaNews

സംസ്ഥാന സര്‍ക്കാര്‍ മത സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്തുന്നു: വിമർശനവുമായി കുമ്മനം രാജശേഖരൻ

പാലക്കാട്: ആരാധന സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും മേല്‍ സംസ്ഥാന സർക്കാർ കൈകടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ കടന്നുകയറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിലെ തിരുമല ദേവസ്വം പിടിച്ചെടുക്കാനുള്ള നീക്കം. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരോടും ഒരേ സമീപനം കൈക്കൊള്ളുമ്പോള്‍ ഇടതു സര്‍ക്കാരിന്റെത് ഇരട്ടത്താപ്പാണ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഈ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button