വാഷിങ്ടണ്‍: എച്ച്1 ബി വിസ നടപടികളിലെ ഡൊണാള്‍ഡ് ട്രംപിന്റെ നയം മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിലാകും. വിസ്കോണിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ചട്ടങ്ങള്‍ പുതുക്കി ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയത്. കൂടുതല്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ജോലിക്കാരെ കൂടുതല്‍ ശമ്പളം നല്കി നിയമിക്കണമെന്നാണ് ചട്ടങ്ങളിലെ പ്രധാന മാറ്റം. എന്നാല്‍ ഈ മാറ്റം യു എസ് പൗരന്മാര്ക്ക് ഇത് വളരെ ഫലപ്രദമാകും.
ടാറ്റ കണ്‍സള്‍ട്ടന്‍സി, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, എംഫാസിസ് കോര്പ്പറേഷന് എന്നീ ഇന്ത്യന്‍ കമ്പനികള്ക്കാക്കും ആദ്യ ഘട്ടത്തില്‍ തിരിച്ചടി. യുഎസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആഭ്യന്തര ഉത്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന ആവശ്യവും വിസ്കോണ്‍ സന്ദര്‍ശനത്തിനിടെ ട്രംപ് ഉയര്‍ത്തി.
Post Your Comments