KeralaNews

സമരവുമായി കണ്ണൂരിലെ ജനങ്ങൾ : മദ്യശാല സ്ഥാപിക്കണമെന്ന ആവശ്യവുമായി സ്ത്രീകളുൾപ്പെടെയുള്ളവർ രംഗത്ത്

കണ്ണൂർ: ഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പല സ്ഥലങ്ങളിലും സമരങ്ങളും മറ്റും നടന്നിരുന്നു. എന്നാൽ കണ്ണൂരിൽ ഒരു ഗ്രാമം മദ്യശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ്. കണ്ണൂരിലെ ചന്ദനക്കാംപാറയിലാണ് സംഭവം. കൂടുതല്‍ അപകടകരമായ നിലയിലേക്ക് മദ്യപാനം നാട്ടില്‍ വര്‍ധിക്കുന്നതിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇവിടെ സമരം നടത്തുന്നത്.

മദ്യശാല നിര്‍ത്തിയതോടെ നാട്ടിലെങ്ങും വ്യാജവാറ്റ് സജീവമായതായും അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന് മദ്യമൊഴുകുന്നതായും നാട്ടുകാർ പറയുന്നു. ശ്രീകണ്ഠാപുരത്തെ മദ്യശാല പൂട്ടിയതോടെ അടുത്ത മദ്യശാലയിലെത്താന്‍, 40 കിലോമീറ്ററിലധികം സഞ്ചരിക്കണം. ഇതിനാല്‍ പലരും ജോലിക്ക് പോകാതെ രാവിലെ തന്നെ മദ്യം വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങുകയാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.ഇതിനാലാണ് സ്ത്രീകളുള്‍പ്പെടെയുള്ളവർ പുതിയ മദ്യശാല എന്ന ആവശ്യത്തിലേക്ക് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button