ന്യൂഡല്‍ഹി: കുമ്മനം രാജശേഖറിനു നേരിട്ട വിമര്‍ശനത്തിനുപിന്നാലെ കേരള ബിജെപി നേതാക്കളെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നേതാക്കളെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിളിപ്പിച്ചത്.
നാളെ രാവിലെ ഡല്‍ഹിയിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുന്‍ അധ്യക്ഷന്മാരായ വി.മുരളീധരന്, പി.കെ കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി എന്നിവരോടാണ് ചര്‍ച്ചയ്ക്കായ് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പാര്‍ട്ടി നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിക്ക് തിരിച്ചടി നേരിടുകയായിരുന്നു. ഫലം വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ കുമ്മനത്തിനെതിരെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രചാരണം ഏകോപിപ്പിച്ചതിലും മികച്ച സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാതിരുന്നതുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
Post Your Comments