ന്യൂഡൽഹി: ട്വന്റി-ട്വന്റിയിൽ 10,000 റൺസ് നേടിയ ആദ്യ കളിക്കാരനായി ക്രിസ് ഗെയ്ൽ. ഗുജറാത്ത് ലയൺസിനെതിരെയുള്ള മത്സരത്തിലാണ് റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ ട്വന്റി-ട്വന്റിയിൽ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യ താരമെന്ന ബഹുമതിയും ഇനി ഗെയ്ലിന് സ്വന്തം. ഈ സീസൺ ഐപിഎൽ തുടക്കത്തിൽ മങ്ങിയ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിലാണ് തന്റെ മികച്ച ഫോമിലേക്ക് എത്തിയത്.
Post Your Comments