ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ചെക്ക് വഴി പണം അടയ്ക്കുകയാണെങ്കിൽ സർവീസ് ചാർജ് ഈടാക്കുമെന്ന് എസ്ബിഐ. 2000 രൂപയില്‍ താഴെയുള്ള ബില്ലുകള്‍ അടയ്ക്കുകയാണെങ്കിൽ 100 രൂപ സര്‍വ്വീസ് ചാർജായി ഈടാക്കുമെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.
ബില്ലടയ്ക്കാനുള്ള അവസാന തീയ്യതികളില്‍ ചെക്കുകള്‍ നിക്ഷേപിക്കുകയും പിന്നീട് അധിക ചാര്‍ജ്ജ് ഈടാക്കിയതിന്റെ പേരില്‍ ഉപഭോക്താക്കള്‍ പ്രശ്‌നമുണ്ടാക്കുക്കുകയും ചെയ്യുന്നുണ്ട്. ഇത് പതിവായതോടെ സര്‍വ്വീസ് ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എസ്ബിഐ കാര്‍ഡ് എം.ഡിയും സി.ഇ.ഒയുമായ വിജയ് ജസൂജ വ്യക്തമാക്കി .
Post Your Comments