Latest NewsIndia

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല: ശശികലയെ ഒഴിവാക്കിയാല്‍ തിരിച്ചുവരാമെന്ന് ഒ പനീര്‍സെല്‍വം

ചെന്നൈ: ശശികലയെയും കുടുംബത്തെയും വിമര്‍ശിച്ച് വീണ്ടും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ മന്നാല്‍ഗുഡി മാഫിയയെ ഒഴിവാക്കണമെന്ന് പനീര്‍സെല്‍വം പറഞ്ഞു. ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ. പനീര്‍സെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള ആലോചന നടന്നിരുന്നു.

ഇതു നടക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോടും പ്രവര്‍ത്തകരോടും പനീര്‍സെല്‍വം പറഞ്ഞു. ശശികല കുടുംബത്തെ അംഗീകരിക്കില്ലെന്നു പനീര്‍സെല്‍വം ആവര്‍ത്തിച്ചു. ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റതു ചട്ട വിരുദ്ധമാണ്. ശശികലയെയും കുടുംബത്തെയും പൂര്‍ണമായി ഒഴിവാക്കിയെങ്കില്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്നും പനീര്‍സെല്‍വം വ്യക്തമാക്കി.

അതേസമയം, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ രാജി സന്നദ്ധത അറിയിച്ചു. ഇരുപക്ഷത്തുമുള്ള എംഎല്‍എമാരും നേതാക്കളും ചര്‍ച്ചനടത്തുകയാണ്. തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് പനീര്‍സെല്‍വം അറിയിച്ചത്. കുടുംബാംഗങ്ങള്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ വരുന്നതിനെ ജയലളിത പിന്തുണച്ചിരുന്നില്ല. എംജിആറിന്റെയും ജയലളിതയുടെയും പാരമ്പര്യം തുടര്‍ന്നാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴുള്ള കുടുംബഭരണത്തിന് അവസാനം വരണം. ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജയയ്ക്കു നല്‍കിയ ചികില്‍സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കണമെന്നും പനീര്‍സെല്‍വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button