മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മഷി മായും മുന്നേ മലപ്പുറം അടുത്ത ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷത്തോടെ പോകുന്ന ഒഴിവിലേക്കാണ് വേങ്ങരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. വിജയ പ്രതീക്ഷയുമായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ലീഗും തങ്ങൾക്ക് കിട്ടിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതീക്ഷ കൈവിടാതെ എൽ ഡി എഫും ലോക സഭാ തെരഞ്ഞെടുപ്പിലെ തണുപ്പൻ മട്ട് വെടിയാനുറച്ച് ബിജെപിയും കളത്തിലിറങ്ങുമ്പോൾ ശക്തമായ മത്സരമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ യുഡിഎഫിന് നാലു ശതമാനം മാത്രമാണ് വോട്ടുകള്‍ കൂടിയത്. എല്‍ഡിഎഫിനാകട്ടെ അത് എട്ടു ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇത് എൽ ഡി എഫിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.1,94739 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് ഇ അഹമ്മദ് ഇവിടെ നിന്ന് ജയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് 23,716 വോട്ടുകളുടെ കുറവിൽ 1,71,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചത്.ബിജെപിക്ക് 0 .05 % വോട്ടുകളുടെ കുറവും ഉണ്ടായി.
Post Your Comments