Latest NewsKeralaNews

മലപ്പുറത്ത് യു.ഡി.എഫ് നേടിയ വിജയം എങ്ങിനെയെന്ന് വിശദമാക്കി എം.ടി.രമേശ്

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്നുള്ള വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. എസ.്ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ വോട്ടുകള്‍ കരസ്ഥമാക്കാന്‍ ഇരു മുന്നണികളും മത്സരിച്ച് വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് മലപ്പുറത്ത് കണ്ടത്.

ബിജെപി വിരുദ്ധത എന്ന ഒറ്റ അജണ്ടയായിരുന്നു ഇരു മുന്നണികള്‍ക്കും മലപ്പുറത്ത് ഉണ്ടായിരുന്നത്. അതിനിടയിലും ബി.ജെ.പി അതിന്റെ അടിത്തറയും ശക്തിയും നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നത് നേട്ടമാണ്. വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ച് മുന്നണികള്‍ വോട്ടുകള്‍ വീതം വെച്ച് എടുക്കുകയാണ് ഉണ്ടായത്. ഇടത് വലത് മുന്നണികള്‍ തമ്മില്‍ സൗഹൃദ മത്സരമാണ് മലപ്പുറത്ത് നടന്നത്.

വന്‍ തോതില്‍ പണവും അധികാരവും ഉപയോഗിച്ചുള്ള പ്രചരണ കോലാഹലമാണ് ഇരു മുന്നണികളും അവിടെ നടത്തിയത്. അതിനിടയിലും ബി.ജെ.പി കരുത്ത് കാട്ടി എന്നത് അഭിമാനകരമാണ്. അതിന് സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളെയും പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും എം.ടി രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button