NewsIndia

മുന്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ് ലി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് മാലിക്കും അരവിന്ദര്‍ സിങ് ലവ്ലിക്കൊപ്പം ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്.

നാല് തവണ എം.എല്‍.എയായിട്ടുള്ള അരവിന്ദര്‍ സിങ് ലവ്ലി ഷീല ദീക്ഷിത് മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ടൂറിസം, നഗരവികസനം, ഗതാഗതം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലിക്ക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഭിന്നതയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button