ന്യൂഡൽഹി : കൗമാരക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വനിതാപോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. അമാന്‍ വിഹാറിലെ പെണ്‍കുട്ടിയുടെ പരാതിയെ തുടർന്നാണ് ഡല്‍ഹി കോടതി ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
തന്നെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെതിരെയുള്ള കേസ് അന്വേഷിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ പോലീസും തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. ആരോപണ വിധേയനായ അധ്യാപകനെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥ തെറ്റായ തെളിവുകളുണ്ടാക്കി. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥ പീഡിപ്പിച്ചു പിന്നീട് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചു. തന്റെ അനുവാദമില്ലാതെയാണ് ഡോക്ടര്‍ മെഡിക്കല്‍ പരിശോധന നടത്തിയതെന്ന് കുട്ടി കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിലാണ് അമാന്‍ വിഹാര്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിക്ക് സ്‌കൂള്‍ അധ്യാപകനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസ് ഉദ്യോഗസ്ഥയും കുട്ടിയെ പീഡിപ്പിച്ചത്.
Post Your Comments