തിരുവനന്തപുരം•മരുന്നുകളില്‍ കറുവപ്പട്ടക്ക് പകരം കസിയ ഉപയോഗിച്ചതിന് അഞ്ച് ആയൂര്‍വേദ മരുന്ന് കമ്പനികള്‍ക്കെതിരെ നടപടിയുമായി ആയുഷ് വകുപ്പ് രംഗത്ത്. കറുവപ്പട്ടയ്ക്ക് സമാനമായ ഒന്നാണ് കാസിയ. കാസിയയില്‍ എലിവിഷമായി ഉപയോഗിക്കുന്ന കൂമറിന്‍ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം പത്ത് ശതമാനം വരെയാണ്. കസിയയില്‍ കാണപ്പെടുന്ന കൂമറിന്‍ എന്ന രാസവസ്തുവിന്‍റെ അളവ് 0.3 ശതമാനത്തില്‍ താഴെ നിജപ്പെടുത്തി നേരത്തെ ഫുഡ് സേഫ്റ്റി അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്ത് കറുവപ്പട്ട കറിപ്പൊടികളിലെക്കാള്‍ ആയുര്‍വേദ മരുന്നുകളിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. പരാതിയെ തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ പല പ്രമുഖ മരുന്ന് നിര്‍മാതാക്കളും കറുവപ്പട്ടക്ക് പകരം കസിയയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. കേരളത്തിലെ എല്ലാ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
Post Your Comments