ലണ്ടന്‍: ബ്രക്സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ ബ്രിട്ടനില്‍ അപ്രതീക്ഷിത രാഷ് ട്രീയ നീക്കത്തിലൂടെ പ്രധാനമന്ത്രി തെരേസ മേ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുളള പാര്‍ലമെന്റിന് ഇനിയും മൂന്നു വര്‍ഷ കാലാവധിയുള്ളപ്പോഴാണ് തെരേസ മേ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം അധോസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും. ഇതിന് അംഗീകാരം കിട്ടാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്തുണക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അറിയിച്ചിരുന്നു. ഔദ്യോഗിക വസതിക്കു മുന്നില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തെരേസ മേ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം അറിയിച്ചത്.
Post Your Comments