അബുദാബി: പുരുഷന്‍മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററില്‍ നിന്ന് പിടികൂടപ്പെട്ട വീട്ടുജോലിക്കാരിക്കുമേല്‍ വ്യഭിചാരക്കുറ്റം ചുമത്തി. ബംഗ്ലാദേശുകാരിയായ യുവതിയാണ് പിടിയിലായത്.
യുഎഇയില്‍ കുട്ടികളെ നോക്കുന്നതിനുള്ള വീട്ടുജോലിക്കാര്‍ക്കുള്ള വിസയില്‍ എത്തിയ 27 വയസുകാരിയെ ഏപ്രില്‍ ഏഴിന് അബുദാബിയിലാണ് പിടികൂടിയത്. അസിസ്റ്റന്റ് മുന്‍സിപ്പല്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് മസാജ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ അറസ്റ്റ് ചെയ്തത്.
പുരുഷന്‍മാര്‍ക്കുള്ള സ്പായില്‍ ഒരു ചൈനക്കാരനും ഏതാനും ഇന്ത്യന്‍ പുരുഷന്‍മാരുമാണുണ്ടായിരുന്നത്. അകത്ത് കടന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പരിശോധന നടത്തിയ മുന്‍സിപ്പല്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മസാജ് സെന്ററിലെ അകത്തെ രണ്ടു മുറികളില്‍ നിന്ന് മറ്റു മൂന്നു യുവതികളെകൂടി പിടികൂടി.
പിടികൂടപ്പെട്ട ബംഗ്ലാദേശി യുവതി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സ്‌പോണ്‍സറുടെ പക്കല്‍ നിന്ന് ചാടിപ്പോയതായി കേസുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ വീട്ടുജോലി നല്‍കാമെന്ന് പറഞ്ഞു അജ്മാനിലുള്ള നാട്ടുകാരിയായ ഒരു സ്ത്രീയാണ് ബംഗ്ലാദേശില്‍ നിന്ന് വിസിറ്റ് വിസയില്‍ കൂട്ടിക്കൊണ്ടുവന്നതെന്നാണ് യുവതി പറയുന്നത്. വീട്ടുജോലിക്കാരിയായി ജോലി ചെയ്‌തെന്നും എന്നാല്‍ പിന്നീട് ദുബായില്‍ ലൈംഗികവൃത്തി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് യുവതി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ പറയുന്ന സ്ത്രീ, യുവതിയുടെ സ്‌പോണ്‍സറല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
താന്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കാര്യം സമ്മതിച്ച യുവതി പക്ഷെ, ഇതിന് പണം കൈപ്പറ്റിയിട്ടില്ലെന്നും വ്യക്തമാക്കി. കോടതിയില്‍ വിചാരണ നടപടികള്‍ തുടരുകയാണ്.
Post Your Comments