Latest NewsKeralaNews

യാത്രക്കാരെ വലച്ച് ഗതാഗത മന്ത്രി തോസ് ചാണ്ടിയുടെ പുതിയ പരിഷ്‌കാരം : ഗുരുവായൂര്‍ക്ക് പോയിരുന്ന ബസ് ഇനി മലയാറ്റൂര്‍ക്ക്

കൊല്ലം : യാത്രക്കാരെ വലച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പുതിയ പരിഷ്‌കാരം. വിഷുദിനത്തില്‍ ഗുരുവായൂര്‍ സര്‍വീസ് നിര്‍ത്തലാക്കി മന്ത്രി തോമസ് ചാണ്ടിയുടെ നിര്‍ദ്ദേശം. ചവറ തെക്കന്‍ ഗുരുവായൂരില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള പതിവ് സര്‍വീസാണ് വിഷുദിനത്തില്‍ നിലച്ചത്.

പകരം ബസ് മലയാറ്റൂര്‍ പള്ളിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു. ബസ് മുടങ്ങിയതിനെത്തുടര്‍ന്ന് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികള്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്ന് മറുപടി കിട്ടിയത്.

നാല്‍പ്പത് വര്‍ഷമായി തുടരുന്ന സര്‍വീസാണ് മന്ത്രിയുടെ ഇടപെടല്‍ മൂലം മുടങ്ങിയത്. നിരവധി ഭക്തര്‍ അന്നേ ദിവസം ബസ് കാത്ത് നിന്നെങ്കിലും നിരാശയായിരുന്നു ഫലം. 17 വര്‍ഷം ഈ ബസില്‍ ജോലി ചെയ്തിരുന്ന കണ്ടക്ടറെ കഴിഞ്ഞ വര്‍ഷം നാട്ടുകാരും ക്ഷേത്ര ഉപദേശക സമിതിയും ആദരിക്കുകവരെ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button