Latest NewsIndia

സ്‌നാപ്ചാറ്റിന് വമ്പന്‍ പണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാരും

ന്യൂഡല്‍ഹി : സ്‌നാപ്ചാറ്റിന് വമ്പന്‍ പണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാരും. സ്‌നാപ്ചാറ്റ് സിഇഒയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തെ പൊങ്കാലയിട്ടു കൊണ്ടിരിക്കുതിനിടയിലാണ് പണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാരും രംഗത്തെത്തിയിരിക്കുന്നത്. സ്‌നാപ്ചാറ്റ് ധനികര്‍ക്കുവേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്‌പെയിന്‍ പോലുള്ള ദരിദ്രരാജ്യങ്ങളില്‍ വിപുലീകരിക്കാന്‍ തനിക്ക് താത്പര്യമില്ല എന്ന് 2015 സെപ്റ്റംബറില്‍ സിഇഒ ഇവാന്‍ സ്പീഗെല്‍ തന്നോടു പറഞ്ഞതായി സ്‌നാപ്ചാറ്റിലെ ജീവനക്കാരനായിരുന്ന ആന്തണി പോംപ്ലിയാനോയുടെ വെളിപ്പെടുത്തലാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഇതോടെ ഇന്ത്യക്കാര്‍ അദ്ദേഹത്തെ പൊങ്കാലയിടാന്‍ തുടങ്ങി.

ഇതിനെ തുടര്‍ന്ന് സ്‌നാപ്ചാറ്റിന്റെ റേറ്റിംഗ് താഴ്ന്നു. സിഇഒക്കെതിരേയും ആപ്പിനെതിരേയും വിമര്‍ശനങ്ങള്‍ കുതിച്ചുയര്‍ന്നു. ഇതുകൂടാതെ ട്വിറ്ററില്‍ സ്‌നാപ്ചാറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുള്ള ക്യാംപെയിനും തുടങ്ങി. 17 ലക്ഷം സ്‌നാപ്ചാറ്റ് യൂസേഴ്‌സിന്റെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇന്ത്യയിലെ അജ്ഞാതരായ ഹാക്കിംഗ് സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഹാക്കിംഗ് നടന്നത്. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ബ്ലാക്ക് വെബില്‍ വില്‍പ്പനയ്ക്കു വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button