KeralaLatest News

ഇ അഹമ്മദിനെ പോലെയാകുക എന്നത് എളുപ്പമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിജയം ഉറപ്പിച്ചശേഷം ആദ്യമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നു. ഇ അഹമ്മദിനെ പോലെ ആകുക എളുപ്പമല്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലത്തെ ബന്ധങ്ങളുണ്ട്. തനിക്ക് നല്‍കിയിട്ടുള്ള ജോലി ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇ അഹമ്മദിന്റെ കൂടെ ജോലി ചെയ്തുള്ള പരിചയമുണ്ട്. ഇത്തരം ബന്ധങ്ങളും പരിചയവും പ്രയോജനപ്പെടുത്തി ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ബിജെപി ഭരണം നിലനില്‍ക്കാതിരിക്കാന്‍ മറ്റ് സെക്യുലര്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യും. പാര്‍ട്ടിയുടെ വിപുലീകരണവും പ്രധാന അജണ്ടയാണ്.

കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. തിരുവനന്തപുരത്ത് യുഡിഎഫ് രാഷ്ട്രീയത്തില്‍ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button