വിമാനത്തിലെ വാഷ്‌റൂമിൽ പുകവലിച്ചയാൾ അറസ്റ്റിൽ. ബാങ്കോക്കിൽ നിന്നുള്ള തായ് എയർ ഏഷ്യ ഫ്ലൈറ്റിലെ യാത്രക്കാരനായ 54 കാരനാണ് പിടിയിലായത്. ചൈന സ്വദേശിയായ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാഷ്‌റൂമിൽ നിന്ന് സിഗരറ്റിന്റെ മണം പുറത്ത് വന്നതിനെ തുടർന്ന് ഒരു ജീവനക്കാരൻ ക്യാപ്റ്റനെ അറിയിക്കുകയും ഇക്കാര്യം പിന്നീട് എയർപോർട്ട് പോലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
ഇയാളെ 5 ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നാണ് സൂചന. അതേസമയം ഫ്ലൈറ്റിൽ പുകവലിക്കുന്നവർക്ക് വൻ പിഴ ഈടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Post Your Comments