മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് വിജയം. ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് യു ഡി എഫിന് ജയം. യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിനെ തോല്‍പ്പിച്ചു.
ഉയര്‍ന്ന ലീഡ് വേങ്ങരയിലാണ്. കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം, വള്ളിക്കുന്ന് എന്നിവിടങ്ങളിലും കനത്ത ലീഡ് നേടാനായി. കുറഞ്ഞ ലീഡ് നേടിയത് പെരിന്തല്‍മണ്ണയിലാണ്. . കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ മാത്രമായിരുന്നു എൽഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 1547 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്.
പി കെ കുഞ്ഞാലിക്കുട്ടി 515325 വോട്ടു നേടിയപ്പോള്‍ എം ബി ഫൈസല്‍ 344287 വോട്ടുകള്‍ നേടി. ബി ജെ പി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് 65662 വോട്ടുകള്‍ നേടി. നോട്ടയില്‍ 4098 വോട്ടാണ് വീണത്. കുഞ്ഞാലിക്കുട്ടിയുടെ അപരന് 720 വോട്ട് ലഭിച്ചപ്പോള്‍ ഫൈസലിന്റെ അപരന് 1698 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,94,39 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ സൈനബയെ പരാജയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടായിരുന്ന എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടികള്‍ ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments