ന്യൂഡല്‍ഹി: റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. ഏപ്രില്‍ 15 വരെയായിരുന്നു ജിയോ സൗജന്യ ഓഫറുകള്‍ നല്‍കിയിരുന്നത്. നിലവില്‍ പല സിമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവ റദ്ദാക്കാനുള്ള നടപടികള്‍ ജിയോ ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ജിയോ ഉപയോക്താക്കൾക്ക് മെസേജ് അയക്കുന്നുണ്ട്.ഇതിന് ശേഷവും റീച്ചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷനാണ് ഘട്ടംഘട്ടമായി റദ്ദുചെയ്യുകയുള്ളുവെന്നുമാണ് റിപ്പോർട്ട്.
ധന്‍ ധനാ ധന്‍ ഓഫറാണ് ജിയോ അവസാനമായി അവതരിപ്പിച്ച പ്ലാൻ. പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും എടുത്തവര്‍ക്കും ഓഫര്‍ ലഭ്യമാണ്. 408 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം 1 ജിബി 4ജി പരിധിയില്‍ ജിയോ ഉപയോഗം തുടരാം. 408 രൂപയില്‍ 99 രൂപ പ്രൈം അംഗത്വത്തിനും 309 രൂപ ഓഫറിനുമാണ്.
Post Your Comments