ബെംഗളൂരു: ഇങ്ങനെയാണ് ടീമിന്റെ കളിയെങ്കിൽ ഐപിഎല്ലിൽ വിജയം അർഹിക്കുന്നില്ലെന്ന് ബെംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്ലി. അവസാന മത്സരം കടുപ്പമേറിയതായിരുന്നുവെന്നും വിജയം ഇപ്പോഴും അകന്നു നിൽക്കുന്നതായും കോഹ്ലി പറഞ്ഞു.
സീസണിലെ അഞ്ച് മത്സരങ്ങളിൽ നാലിലും ബാംഗ്ലൂർ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആരാധകരോടും ഫ്രാഞ്ചൈസിയോടുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് താരങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും കഴിഞ്ഞ തവണത്തെ പോലെ ഗംഭീര കളി പുറത്തെടുക്കാൻ സാധിക്കുന്നില്ലെന്നും കോഹ്ലി വ്യക്തമാക്കി.
Post Your Comments