Latest NewsKeralaNews

കയ്യേറ്റഭൂമി തിരിച്ച് പിടിക്കാന്‍ പുതിയ ട്രൈബ്യൂണൽ

തിരുവനന്തപുരം: കയ്യേറ്റഭൂമി തിരിച്ച് പിടിക്കാന്‍ പുതിയ നിയമവും ട്രൈബ്യൂണലും വരുന്നു. മൂന്ന് മാസത്തിനകം കേസുകളില്‍ വിചാരണ തീര്‍ക്കുമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ വ്യക്തമാക്കി. കയ്യേറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആന്റി ലാന്റ് ഗ്രാബിംഗ് നിയമത്തിന്റെ കരട് തയ്യാറായി. സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത് അതിവേഗം ഭൂമി തിരിച്ച് പിടിക്കാനാണ്.

നിയമ സെക്രട്ടറി റവന്യു വകുപ്പിന്റെ നിര്‍ദേശപ്രകാരം കരട് തയ്യാറാക്കി വകുപ്പിന് കൈമാറി. സീനിയര്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കേസുകളില്‍ അതിവേഗ വിചാരണയും തീര്‍പ്പും മൂന്ന് മാസത്തിനകം വേണം. അപ്പീല്‍ സാധ്യത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാത്രം. വയനാട്ടിലെ കയ്യേറ്റമൊഴിപ്പിക്കാനും ഹാരിസണ്‍ ഭൂമി തിരിച്ച് പിടിക്കാനും രണ്ട് പുതിയ ട്രിബ്യൂണല്‍ കൂടി നിയമത്തില്‍ പറയുന്നു. കര്‍ശനമായ വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്.

200 ഓളം വരുന്ന വന്‍കിടക്കാരുടെ കയ്യില്‍ സര്‍ക്കാറിന് അവകാശപ്പെട്ട അഞ്ചു ലക്ഷം ഏക്കറോളം ഭൂമി ഉണ്ടെന്നും ഗുരുതരമായ നിയമക്കുരുക്കുകളില്‍പ്പെട്ട് കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം തന്നെ വേണമെന്നുമുള്ള രാജമാണിക്യം റിപ്പോട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് ആന്ധ്ര മോഡല്‍ ആന്റി ലാന്റ് ഗ്രാബിംഗ് ആക്ട് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button