NewsAutomobile

വേറിട്ട രൂപത്തില്‍ ടൊയോട്ടയുടെ പുതിയ മോഡൽ

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട അവതരിപ്പിക്കുന്ന പുതിയ മോഡലാണ് FT-4X. സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയില്‍ പെടുന്ന ഒന്നാണ് ഈ വാഹനം. വേറിട്ട രൂപത്തിനൊപ്പം എല്ലാവിധ അധുനിക ഫീച്ചേര്‍സും പ്രൊഡക്ഷന്‍ മോഡലില്‍ പ്രതീക്ഷിക്കാം.ന്യൂജെന്‍ ലുക്കിലാണ് വരവെങ്കിലും FJ 40-യെ മോഡേണ്‍ ഡിസൈനില്‍ അലങ്കരിച്ചൊരുക്കിയതിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് FT-4X-നുള്ളത്. എന്നാല്‍ പിന്‍ഭാഗം അകെമൊത്തം പരിഷ്ക്കാരി ലുക്ക് നല്‍കും.

പിന്‍ഭാഗത്തെ ഫുള്‍ ഗ്ലാസ് ഡോര്‍ ഇതുവരെ കണ്ടുപരിചിതമല്ലാത്ത രൂപത്തിലാണ്. ഈ വിന്‍ഡോ ഗ്ലാസ് രണ്ടു വിധത്തില്‍ തുറക്കാന്‍ സാധിക്കും. ഒരു ഓഫ് റോഡറില്‍ ആത്യഡംര അകത്തളം ചേരുമെന്ന് FT-4X തെളിയിച്ചു. ഫോര്‍ വീല്‍ ഡ്രൈവില്‍ ഏത് ദുര്‍ഘട പാതയിലും നിഷ്പ്രയാസം മുന്നേറാന്‍ വാഹനത്തിന് സാധിക്കും. മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

മുന്‍ഡോറില്‍ ഇരുവശവും വാട്ടര്‍ബോട്ടില്‍ സ്റ്റോറേജ് സ്പേസുണ്ട്, ഇതിനൊപ്പം ചൂട് തണയാതിരിക്കാനുള്ള വാം സ്റ്റോറേജ് ബോക്സും തണുപ്പിക്കാന്‍ കൂള്‍ സ്റ്റേറേജ് ബോക്സും ഡോറില്‍ ഘടിപ്പിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിന് സമാനമായി ഇന്റീരിയറും ഓറഞ്ച് മയത്തിലാണ് അണിയിച്ചൊരുക്കിയത്. A പില്ലര്‍, റൂഫ്, ബോണറ്റിന് മുന്‍വശത്തും തൂവെള്ള നിറം അപഹരിച്ചു. ടയറിന് മുകളിലുള്ള ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ് സ്പോര്‍ട്ടി ലുക്ക് നല്‍കും. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിനും ടാറ്റ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറിനും മികച്ച എതിരാളിയാകും ടൊയോട്ടയുടെ FT-4X.

shortlink

Related Articles

Post Your Comments

Related Articles


Back to top button