മുംബൈ: 110 സിസി കരുത്തുള്ള പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബജാജ്. കിക് സ്റ്റാർട്, ഇലക്ട്രിക് സ്റ്റാർട് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ബജാജ് സിടി 110 വിപണിയിലെത്തുന്നത്.
നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ബജാജ് പ്ലാറ്റിനക്ക് കരുത്തേകുന്ന 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് ഈ ബൈക്കിന്‍റെയും ഹൃദയം. 8.6 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും.. ടാങ്ക് പാഡ്‌സ്, വലിയ സീറ്റ്, ഗ്രാഫിക്‌സ് ഡിസൈന്‍, ബ്ലാക്ക് ഫിനീഷ്‍ഡ് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ്, ടിന്റഡ് വൈസര്‍, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ മുന്‍ മോഡലില്‍ നിന്നും പുതിയ വാഹനത്തെ വേറിട്ടതാക്കുന്നു.
ബജാജിന്‍റെ എന്‍ട്രി ലവലിലെ ജനപ്രിയ മോഡലാണ് സിടി 100. മികച്ച മൈലേജും മോഹവിലയുമെല്ലാമാവാം സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാത്കരിക്കുന്നു ഈ മോഡല്‍. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ടിന് 44,352 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില.
Post Your Comments