ഭുവനേശ്വര്‍: രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം ചില കുടുംബങ്ങളിലേക്ക് ചുരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംഭവങ്ങളിലേക്ക് മാത്രം സ്വാതന്ത്ര്യം ചുരുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെ അവര്‍ക്കെതിരെയാണ് മോദിയുടെ വിമര്‍ശനം.
1817ലെ സായുധ വിപ്ലവത്തിന്റെ 200 ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കളെ മോദി സന്ദര്‍ശിച്ചു. ഭുവനേശ്വറിലെ പ്രശസ്ത ക്ഷേത്രമായ ലിംഗരാജ് ക്ഷേത്രവും മോദി സന്ദര്‍ശിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ഭുവനേശ്വറില്‍ എത്തിയത്. പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
Post Your Comments