ഭുവനേശ്വര്‍•മുസ്ലിം മതവിഭാഗത്തിലെ പിന്നോക്കക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭുവനേശ്വറിൽ നടക്കുന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വളർച്ചയ്ക്കായി എന്ന ബി.ജെ.പി മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ പിന്നോക്കാവസ്ഥയിലുള്ളവരെ കൈപിടിച്ച് ഉയര്‍ത്തണമെന്നാണ് മോദി പറഞ്ഞത്.
പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന പ്രകാരം ലഭിക്കേണ്ട അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക കമ്മിഷൻ രൂപീകരിക്കുന്ന കാര്യവും നിർവാഹക സമിതിയിലെ നയരൂപീകരണ സെഷനിൽ ചർച്ച ചെയ്തിരുന്നു. ഇതിനിടയില്‍ ഇടപെട്ടാണ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.
993ൽ രൂപീകരിച്ച പിന്നാക്ക വിഭാഗങ്ങൾക്കുള്ള ദേശീയ കമ്മിഷനെ ഉടച്ചുവാർക്കുന്ന ബില്ലിനെക്കുറിച്ചാണ് ബി.ജെ.പി യോഗത്തിൽ ചർച്ചചെയ്തത്. നിലവിൽ ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ നിസഹകരണത്തെ തുടർന്ന് ഇതുവരെ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments