Latest NewsIndia

മോദിയെ വരവേല്‍ക്കാന്‍ സാരികളുടെ വിസ്മയലോകം സൃഷ്ടിച്ച് ഗുജറാത്ത്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വന്‍ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കിയിരിക്കുന്നത്. ഗുജറാത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി എത്തുന്നത്. മോദിയെ സ്വീകരിക്കാന്‍ റോഡില്‍ 11 കിലോമീറ്റര്‍ നീളമുള്ള സാരിയാണ് ഒരുക്കിയത്.

മോദി വന്നിറങ്ങുന്ന വിമനത്താവളം മുതല്‍ മോദി താമസിക്കുന്ന സര്‍ക്യൂട്ട് ഹൗസ് വരെ നീളമുള്ള സാരിയാണ് അലങ്കരിക്കുന്നത്. സാരിയില്‍ ചിത്രീകരിച്ചിരിക്കുന്നത് മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ്.

സൂറത്തില്‍ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന റോഡ് ഷോയോടുകൂടിയാണ് മോദിയുടെ സന്ദര്‍ശനം ആരംഭിക്കുന്നത്. 400 കോടി ചെലവഴിച്ച് നിര്‍മിച്ച കിരണ്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തിങ്കളാഴ്ച മോദി ഉല്‍ഘാടനം ചെയ്യും. രണ്ട് ദിവസം ഗുജറാത്തില്‍ തങ്ങുന്ന മോദി പല പരിപാടികളിലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button