50കാരനായ പിതാവ് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി. സുനില്‍ ബെല്ഡര് എന്നയാളാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തിയത്. ഭൂരിഭാഗവും പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇയാള്‍ കനത്ത സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. പത്തു എട്ടും വയസ്സുള്ള മക്കളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 12 കാരിയായ മൂത്തമകളെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സുനിലും ഭാര്യയും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്ക് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷന് എടുത്തു വരികയായിരുന്നു. ഇയാളുടെ 12 കാരിയായ മകള്‍ ചികത്സയിലാണ്.
Post Your Comments