Latest NewsIndia

ഇങ്ങനെയുള്ള ഫോണ്‍ കോളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാ ഒരു ഉപായം

നിങ്ങള്‍ പലപ്പോഴും തിരക്കിലായിരിക്കുമ്പോഴായിരിക്കും പരസ്യം പറഞ്ഞു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ എത്തുന്നത്. അപ്പോള്‍ ആരായാലും ആകെ ദേഷ്യം പിടിയ്ക്കും. എന്നാല്‍ ഇത്തരം ഫോണ്‍ കോളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പോള്‍ ഒരു ഉപായം ഉണ്ട് എന്താണെന്നല്ലേ ? അതിനാണ് ട്രായിയുടെ National Do Not Call Regitsry. http://nccptrai.gov.in/nccpregistry/ ഈ വിലാസത്തില്‍ ചെന്നാല്‍ ഇതില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്നതിനെക്കുറിച്ച് വിവരം ലഭിക്കും. ഒരോ ടെക്സ്റ്റ് സന്ദേശം അയക്കുക മാത്രമേ വേണ്ടൂ. ഇതില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ടെലിമാര്‍ക്കറ്റര്‍മാര്‍ നിങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി ബാങ്ക് പരസ്യവിളികള്‍/സന്ദേശങ്ങള്‍ എന്നിവ മാത്രം ലഭിക്കാനുള്ള തരത്തിലും ബ്ലോക്ക് ചെയ്യാം. ഇനി ബാങ്ക് അല്ല, റിയല്‍ എസ്റ്റേറ്റ് മാത്രം എങ്കില്‍ ആ രീതിയിലും പറ്റും.

ഇനി നിങ്ങള്‍ ഒരു ടെലിമാര്‍ക്കറ്റര്‍ ആണെങ്കില്‍ ഈ സേവനത്തില്‍ രജിസ്റ്റര്‍ചെയ്യുകയും ഇതില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതിരിക്കുകയും വേണം. പരസ്യകോളുകളും സന്ദേശങ്ങളും രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയില്‍ മാത്രം അയക്കാനും നിയമമുണ്ട്. രജിസ്റ്റര്‍ ചെയ്ത ശേഷവും ഇത്തരം സ്പാം കോളുകളും, എസ്എംഎസും ഒക്കെ വന്നാല്‍ എന്തുചെയ്യും എന്നാണോ? നിങ്ങളുടെ സേവനദാതാവിന്റെ വെബ്സൈറ്റ് വഴിയോ, മുകളില്‍പ്പറഞ്ഞ വെബ്സൈറ്റ് വഴിയോ പരാതിപ്പെടാം. പരാതിപ്പെട്ടാല്‍ സന്ദേശം അയച്ച വ്യക്തിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകവരെ ചെയ്യുകയും പിഴ ചുമത്തുകയുമൊക്കെ ചെയ്യാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button