ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ വിമാനറാഞ്ചല്‍ ഭീഷണി. മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഭീഷണിയുള്ളത്. സംഭവത്തെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫാണ് ഭീഷണി സന്ദേശം ലഭിച്ച കാര്യം അറിയിച്ചത്. വിമാനങ്ങള്‍ തട്ടിയെടുക്കാനാണ് ലക്ഷ്യം. ആറ് യുവാക്കള്‍ ഇതിനായി പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സന്ദേശം. 23 പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈ പോലീസ് കമ്മിഷണര്‍ക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഒരു യുവതിയുടെ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.
മറ്റു പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിംഗ് അറിയിച്ചു. സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്കി കഴിഞ്ഞു. ചെന്നൈയിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, കാമരാജ് ഡൊമസ്റ്റിക് ടെര്‍മിനല്‍ ഗേറ്റുകളിലൂടെയുള്ള സന്ദര്‍ശക പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
Post Your Comments