ഹൈദരാബാദ്: ആഴ്ചകള്‍ക്ക് മുമ്പ് യു.എസില്‍ വച്ച് ആത്മഹത്യ ചെയ്ത തെലങ്കാന ടെക്കി ജി. മധുകര്‍ റെഡ്ഡിയുടെ ഭാര്യ സ്വാതി ആത്മഹത്യക്ക് ശ്രമിച്ചു. ഭർത്താവിന്റെ വീട്ടുകാരില്‍ നിന്നുണ്ടായ ആരോപണങ്ങളില്‍ മനംനൊന്താണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാത്ത്റൂം ക്ലീനറായ ഹാര്‍പ്പിക്ക് അമിതമായി കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ നില അതീവഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് ഇവരുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ്. രാസവസ്തു ശരീരത്തില്‍ ചെന്നതോടെ വയറിലുണ്ടായ വേദന അസഹനീയമായതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വച്ചു. തുടര്‍ന്ന് വീട്ടുകാര്‍ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോൾ. സ്വാതിയുടെ ഭര്‍ത്താവിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments