നാഗ്പൂര്‍: രാജ്യത്തിന്റെ ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് 75 പണരഹിത ടൗണ്‍ഷിപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടൗണ്‍ഷിപ്പുകളില്‍ ദിവസേന 1.5 ലക്ഷം പണരഹിത ഇടപാടുകളാണ് നടക്കുക.
75 ടൗണ്‍ഷിപ്പുകളില്‍ 56 എണ്ണവും ഗുജറാത്തിലാണ്. ഒഎന്‍ജിസി, എന്‍ടിപിസി, സെയില്‍, ഭെല്‍ തുടങ്ങിയ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ടൗണ്‍ഷിപ്പുകളും ഇക്കൂട്ടത്തിലുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി, എസ്സാര്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുടെയും ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളുടെയും ടൗണ്‍ഷിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്.
Post Your Comments