ദേവികുളം: സര്‍ക്കാര്‍ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ തടഞ്ഞ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് ദേവികുളം സബ് കലക്ടര്‍. ദേവികുളത്താണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുലിനു നല്കിയ റിപ്പോര്‍ട്ടില്‍ രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ഭൂമി കയ്യേറ്റം തടയാന്‍ റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സിപിഎം നേതാക്കള്‍ കയ്യേറ്റംചെയ്തിരുന്നു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ തന്നെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് അനുസരിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.
Post Your Comments