വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി ഹാജരാവുന്ന വക്കീലുമാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ഹാജരാവുന്ന വക്കീലന്മാരുടെ അംഗത്വം റദ്ദാകുമെന്ന് സഘടന സെക്രട്ടറി ജനറല്‍ അമര്‍ സയീദ് റാന്‍ വ്യക്തമാക്കി. ഒരു വിദേശ ശക്തിക്ക് മുന്‍പിലും തല കുനിക്കേണ്ട ആവശ്യമില്ല. ജാദവ് ഇന്ത്യയുടെ മകനാണെന്ന് അവര്‍ സമ്മതിച്ചു, ഈ ഇന്ത്യന്‍ ചാരന്‍ പാകിസ്ഥാനികളുടെ ജനങ്ങളുടെ ജീവന്‍ ഭീഷണിയാണ്. അതുകൊണ്ടു തന്നെ വധ ശിക്ഷ തന്നെ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ജാദവ് ഇന്ത്യന്‍ നാവിക സേനയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ടെന്നും ഗവണ്‍മെന്റുമായി ഇദ്ദേഹത്തിനൊരു ബന്ധവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഒരു വിട്ടുവീഴചയുമില്ലാതെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍ മിലിറ്ററി കമാന്‍ഡറായ ആര്‍മി ചീഫ് ജനറല്‍ ക്യുമാര്‍ ബജ്വ വ്യക്തമാക്കി.
Post Your Comments